കുറ്റിപ്പുറത്ത് വയോധികന്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു

172

കുറ്റിപ്പുറം: ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നതിനിടെ അവശനിലയിലായ ആള്‍ മരിച്ചു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് അവശനിലയിലായതെന്നാണ് സംശയിക്കുന്നത്. മലപ്പുറം കാലടി പാറപ്പുറം കോട്ടീരി മുരളീധര(60)നാണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് നരിപ്പറമ്ബിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇക്കിളെടുക്കുകയും അവശനിലയിലാവുകയുമായിരുന്നു. ഉടന്‍ എടപ്പാളിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പൊന്നാനി താലൂക്ക് ആസ്പത്രിയില്‍.ശവസംസ്ക്കാരം വ്യാഴാഴ്ച. ഭാര്യ: ലില്ലി. മക്കള്‍: മേഘ, ലിഗി.