തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് വി.എം. സുധീരന്‍

190

തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജി വച്ച്‌ അന്വേഷണം നേരിടണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിയമസഭയിലെ ചോദ്യോത്തര വേളയില്‍ തന്റെ പേരിലുള്ള ഭൂമി കൈയ്യേറ്റം തെളിയിച്ചാല്‍ സ്വത്ത് മുഴുവന്‍ എഴുതി തരാമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയോട് തോമസ് ചാണ്ടി പറഞ്ഞിരുന്നു.