ക്ലാസില്‍ ഷൂസിട്ടു വരാത്തതിനു മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്കു കഴുത്തില്‍ ചെരിപ്പുമാല അണിയിച്ചു ശിക്ഷ

257

മുസാഫര്‍നഗര്‍ (യുപി) • ക്ലാസില്‍ ഷൂസിട്ടു വരാത്തതിനു മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്കു കഴുത്തില്‍ ചെരിപ്പുമാല അണിയിച്ചു ശിക്ഷ. ഷംലി ജില്ലയില്‍ ഭബിസ ഗ്രാമത്തിലെ സ്കൂളിലാണു സംഭവം. യൂണിഫോമിന്റെ ഭാഗമായ ഷൂസിനു പകരം ചെരിപ്പിട്ടു ചെന്നതിനു തന്റെ മകന് അധ്യാപിക ചെരിപ്പുമാലയിട്ടു ശിക്ഷ നല്‍കി എന്നു ഭബിസ സ്വദേശി വിരേന്ദര്‍ സിങ് ആണു കണ്ട്ല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്നു പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY