സിറിയന്‍ അനാഥര്‍ക്കായി തുര്‍ക്കിയില്‍ നഗരം

259

ദോഹ: സിറിയന്‍ അനാഥര്‍ക്കായി തുര്‍ക്കിയില്‍ നിര്‍മിച്ച നഗരം മേയ് പതിനെട്ടിന് തുറക്കും. ശൈഖ് താമി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് (റാഫ്) അറിയിച്ചു. 7.1 കോടി റിയാല്‍ ചെലവിട്ട് തുര്‍ക്കിയിലെ പ്രാദേശിക പങ്കാളികളുടെ സഹായത്തോടെയാണ് റാഫ് നഗരം നിര്‍മിച്ചത്. 68,000ത്തിലധികം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് നഗരം. ഖത്തറിലെ കാരുണ്യസ്‌നേഹികളാണ് നഗരം നിര്‍മിക്കാനുള്ള ധനസഹായം നല്‍കിയത്. നഗരത്തിലെ സൗകര്യങ്ങളുടെ പ്രയോജനം തുര്‍ക്കിയിലെ ആറായിരത്തോളം അനാഥര്‍ക്ക് പ്രയോജനപ്പെടുമെന്ന് റാഫ് പത്രക്കുറിപ്പില്‍ അറിയിച്ചു. 990 അനാഥര്‍ക്ക് നഗരത്തിനുള്ളില്‍ സ്ഥിരമായി ജീവിക്കാം. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും അവര്‍ക്ക് ലഭിക്കും.
നഗരത്തിന്റെ നിര്‍മാണം തുടങ്ങിയത് 2015 ജൂലൈ രണ്ടിനാണ്.

NO COMMENTS

LEAVE A REPLY