ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി ; അഞ്ച്പേര്‍ മരിച്ചു

208

ലക്നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ തീവണ്ടി പാളം തെറ്റി വന്‍ അപകടം. അഞ്ച്പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്കല്‍ എക്സ്പ്രസിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.