ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 2023-24 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനം

13

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് 2023-24 അധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാനടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ 07.06.2023 ബുധനാഴ്ച ആരംഭിക്കും.

എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിന് അപേക്ഷി ക്കാം. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംഗ്ലീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേർത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കുന്നു. പ്ലസ് ടു, വി.എച്ച്.എസ്.ഇ/ തത്തുല്യ പരീക്ഷ പാസ്സായവർക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേർക്കും.

ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം,കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) 5% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണ മായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി സംവരണം ചെയ്തിരി ക്കുന്നു. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുവദിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ഷോർട്ഹാൻഡ്, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ഹയർഗ്രേഡ്, മലയാളം ഷോർട്ഹാൻഡ്, മലയാളം ടൈപ്പ്‌റൈറ്റിംഗ് ലോവർ ഗ്രേഡ്, ഇംഗ്ലീഷ് വേർഡ്‌പ്രോസസ്സിംഗ് ഹയർഗ്രേഡ്, DTP English and Malayalam, Computerised Financial Accounting, സെക്രെട്ടേറിയേൽ പ്രാക്ടീസ്, കോമേഴ്സ്, അക്കൗണ്ടൻസി, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ സംയോജിപ്പിച്ചു തയ്യാറിക്കിയിട്ടുള്ളതാണ് ഈ കോഴ്‌സ്. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖലകളിൽ വിവിധങ്ങളായ തൊഴിൽ അവസരങ്ങളാണ് ഈ കോഴ്‌സിലൂടെ ലഭ്യമാകുന്നത്. ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, പേർസണൽ അസിസ്റ്റന്റ്, പേർസണൽ സെക്രട്ടറി, സ്റ്റെനോഗ്രാഫർ, ക്ലാർക്ക് – ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ GCI, ഇൻസ്ട്രക്ടർ ഇൻ GCI, സൂപ്രണ്ട് ഇൻ GCI എന്നീ തസ്തികകൾ ഈ കോഴ്‌സിലൂടെ ലഭിക്കുന്ന തൊഴിൽ അവസരങ്ങളിൽ ചുരുക്കം ചിലതു മാത്രമാണ്. 2 വർഷമാണ് ഈ കോഴ്‌സിന്റെ കാലാവധി.

പൊതു വിഭാഗങ്ങൾക്ക് 100 രൂപയും, പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/gci എന്ന വെബ്ബ്‌സൈറ്റ് മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. One-Time Registration പൂർത്തിയാക്കുമ്പോൾ ലഭിക്കന്ന ലോഗിൻ വഴി വിവിധ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേയ്ക്ക് ഓപ്ഷൻ സമർപ്പിക്കുവാൻ കഴിയും.

വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും കോഴ്‌സ് നടത്തപ്പെടുന്ന ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും 07.06.2023 മുതൽ www.polyadmission.org/gci യിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ജൂൺ 7 നു ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 30 വരെ തുടരും.

One-Time Registration/ഓൺലൈൻ അപേക്ഷ സമർപ്പണം/ജി സി ഐ പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എല്ലാ സ്ഥാപനങ്ങളിലെയും ഹെൽപ്പ് ഡെസ്‌കുകളിൽ ലഭ്യമാക്കിയിട്ടുള്ള ജീവനക്കാരുടെ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം. നമ്പറുകൾ അഡ്മിഷൻ പോർട്ടലിലെ ‘CONTACT US’ എന്ന ലിങ്കിൽ ലഭിക്കും.

NO COMMENTS

LEAVE A REPLY