ചെറുവത്തൂരിൽ സൂര്യഗ്രഹണമെന്ന അത്ഭുതം വീക്ഷിച്ച് മലയാളികൾ.

148

കാസർകോട് : പൂർണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം വീക്ഷിച്ച് മലയാളികൾ. കാസർകോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്. ചെറുവത്തൂരിൽ 5000 ൽ അധികം ആളുകൾ ഗ്രഹണം കാണാൻ സൗകര്യം ഒരുക്കിയ ഇടങ്ങളിൽ ഒന്നിച്ചുകൂടി.

9.26 മുതൽ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലിൽ മറഞ്ഞു. മിനിറ്റുകൾ മാത്രം നീണ്ടുനിന്ന വലയ ഗ്രഹണമെന്ന അപൂർവത വീക്ഷിച്ചത് ആബാലവൃദ്ധം ജനങ്ങളാണ്.

നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ സോളാർ ഫിൽറ്ററുകൾ മുഖേനയും പ്രത്യേകം സജ്ജീകരിച്ച സ്ക്രീനുകൾ മുഖേനയുമാണ് ആളുകൾ ഗ്രഹണം വീക്ഷിച്ചത്.

ചെറുവത്തൂരിന് പുറമെ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കൊല്ലം തുടങ്ങി വിവിധ ഇടങ്ങളിൽ വലയ ഗ്രഹണം വീക്ഷിക്കുന്നതിനായി സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

NO COMMENTS