കെ.എം.മാണിക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി

186

രുവനന്തപുരം∙ ആരെയും തളച്ചിടുന്ന രീതി യുഡിഎഫിനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി അടൂർ പ്രകാശിന്റെ മകന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത് സൗഹൃദം കൊണ്ടാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
ബാർക്കോഴ കേസിൽ തന്നെ കുടുക്കാൻ ഗൂഢാലോചന നടന്നതായി കെ.എം.മാണി വെളിപ്പെടുത്തിയിരുന്നു. താൻ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് ചിലർ സംശയിച്ചു. ഇതേത്തുടർന്ന് യുഡിഎഫിൽ തളച്ചിടുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന നടത്തിയവരെ അറിയാം. പക്ഷെ, മാന്യതകൊണ്ട് പേരു പറയുന്നില്ലെന്നും മാണി വെളിപ്പെടുത്തിയിരുന്നു.
യുഡിഎഫിന്റെ തോൽവിക്ക് കാരണക്കാരനായ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പോയത് ശരിയായില്ലെന്നും മാണി പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY