ടോം വടക്കന് കേരളത്തിൽ സീറ്റില്ല.

159

ടോം വടക്കനെ കേരളത്തിലെ ബി. ജെ.പി സ്ഥാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കി. മുതിർന്ന കേരളാ നേതാക്കളുടെ അതൃപ്തി മൂലമാണ് അദ്ദേഹത്തിന്റെ പേര് പട്ടികയിൽ ഇല്ലാത്തതിനു കാരണം എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ടോം വടക്കൻ തൃശൂരിലോ ചാലക്കുടിയിലോ മത്സരികുമെന്ന് സൂചന ലഭിച്ചിരുന്നുവെങ്കിലും സ്ഥാനാർത്ഥി പട്ടികയിൽ പേരില്ല.എന്നാൽ ചാലക്കുടിയിൽ എ.എൻ രാധാകൃഷ്ണൻ മത്സരിക്കാനാണ് കേരളാ നേതൃത്വത്തിന്റെ തിരുമാനം. പത്തനംതിട്ട സീറ്റിനായി ശ്രീധരൻ പിള്ളയും കെ.സുരേന്ദ്രനും തർക്കം തുടരുകയാണ്. കേന്ദ്ര നേതൃത്വം തിരുമാനം എടുകട്ടെ എന്നാണ് ശ്രീധരൻപിള്ളയുടെ പ്രതികരണം. ദില്ലിയിൽ ബി.ജെ.പി തെരെഞ്ഞെടുപ്പ് യോഗം നടക്കുകയാണ്.

NO COMMENTS