കെയർ ഹോം പദ്ധതി : ജില്ലയിലെ 337മത് വീടിന്റെ താക്കോൽ കൈമാറി

95

പൂത്തോട്ട: കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി വെളിയനാട് സഹകരണ ബാങ്ക് നിർമ്മിച്ച് നൽകിയ ഭവനത്തിന്റെ താക്കോൽദാനം സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവ് നിർവ്വഹിച്ചു. ആമ്പല്ലൂർ പഞ്ചായത്തിലെ പതിനാറാം വാർഡിൽ താമസിക്കുന്ന മോളമ്മാരുകാട്ടിൽ ഹരിദാസിനാണ്

ജില്ലയിലെ കെയർ ഹോം പദ്ധതിയിലെ 337മത് ഭവനം കൈമാറിയത്. ജില്ലാ പഞ്ചായത്ത് അംഗം എ.പി സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡണ്ട് ജോൺ ജേക്കബ്, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ജലജ മോഹനൻ, വെളിയനാട് സഹകരണസംഘം പ്രസിഡൻറ് രാജു എബ്രഹാം,

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയൻ കുന്നേൽ, പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല പ്രസിഡണ്ട് ടി. സി. ഷിബു എന്നിവർ പ്രസംഗിച്ചു.

NO COMMENTS