പ്രചാരണത്തിൽ എൽ.ഡി. എഫിന് മുൻതൂക്കം

264

തിരുവനന്തപുരം: കേരളത്തിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ കോൺഗ്രസിനെയും ബി.ജെ.പിയെയും ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് എൽ.ഡി. എഫ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രചാരണത്തിന്റെ കൊഴുപ്പ്ക്കൂട്ടി ഇടതുമുന്നണി മുന്നേറുന്നു. ജില്ലാ കൺവെൻഷൻ പൂർത്തിയാക്കി ബൂത്ത്തല പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള പുറപ്പാടിലാണ് അണികൾ.

എല്ലാ വർഷവും മാർച് 19 മുതൽ 22 വരെ ഇ.എം.എസ് – എ. കെ.ജി ദിനാചരണം സിപിഎം സംഘടിപ്പിക്കാറുണ്ട്. ഈ വർഷം തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാകും ഈ പരിപാടികൾ സംഘടിപ്പിക്കുക. ഏപ്രിൽ ആദ്യവാരം തന്നെ സ്ഥാനർത്ഥിപര്യടനവും നേതാക്കൾ പങ്കെടുക്കുന്ന പൊതുയോഗാവവും നടക്കും. എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന രീതിയിലുള്ള പ്രവർത്തനത്തിനാണ് ഇടതുമുന്നണി രൂപം നൽകിയിട്ടുള്ളത്. പ്രായാധിക്യം പരിഗണിച്ച് കുറഞ്ഞ മണ്ഡലങ്ങളിൽ മാത്രമാകും വി.എസിന്റെ സാന്നിധ്യം. 2019ലെ തെരഞ്ഞെടുപ്പിൽ കനത്ത നേട്ടം കൊയ്യാമെന്നുള്ള പ്രതീക്ഷയിലാണ് ഇടതുമുന്നണി..

NO COMMENTS