ബജറ്റ് ചോര്‍ച്ച വിവാദത്തില്‍ തോമസ് ഐസകിനെതിരായ ഹര്‍ജി തള്ളി

177

കൊച്ചി: ബജറ്റ് ചോര്‍ച്ച വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തള്ളിയത്. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം ആരോപിച്ചായിരുന്നു ഹര്‍ജി. ഔദ്യോഗിക രഹസ്യങ്ങള്‍ ഏതെല്ലാമെന്ന് തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരിനെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി കോടതി തള്ളിയത്.