ഇറ്റലി ഭൂചലനം: 18 മണിക്കൂറിനുശേഷം പത്ത് വയസുകാരി ജീവിതത്തിലേക്ക്

237

അമട്രൈസ്: ഭൂചലനം കനത്തനാശം വിതച്ച മധ്യഇറ്റലിയിലെ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് 18 മണിക്കൂറിനുശേഷം പത്ത് വയസുകാരി ജീവിതത്തിലേക്ക്. പെസ്കാര ഡെല്‍ ട്രോണ്‍ടോ നഗരത്തില്‍ തിരച്ചില്‍ നടത്തിയ രക്ഷാപ്രവര്‍ത്തകരാണ് ജൂലിയ എന്ന സ്കൂള്‍ വിദ്യാര്‍ഥിനിയെ രക്ഷപെടുത്തിയത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്ത് മനസ് മരവിച്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് ജൂലിയയെ രക്ഷിക്കാന്‍ കഴിഞ്ഞത് ആശ്വാസം പകര്‍ന്നു.
ബുധനാഴ്ച പുലര്‍ച്ചെ ഇറ്റലിയില്‍ ഉണ്ടായ ഭൂചലനത്തില്‍ 241 പേരാണ് മരിച്ചത്. പെസ്കാര ഡെല്‍ ട്രോണ്‍ടോ, അമട്രൈസ് തുടങ്ങിയ നഗരങ്ങളില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കനത്ത നാശംവിതച്ചു.
https://youtu.be/kLEjIVQeEBM