ജമ്മുകശ്മീരില്‍ ഭീകരാക്രമണം:മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

230

ദില്ലി: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഷോപ്പിയാനില്‍ പട്രോളിംഗ് നടത്തുകയായിരുന്ന വാഹം ഭീകരര്‍ ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സൈന്യവും ഭീകരരും തമ്മിലുണ്ടായ വെടിവെയ്പില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മാട്രിഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന സൈനിക വാഹന വ്യൂഹത്തിന് നേരെ പുലര്‍ച്ചെ 2.30ഓടെയാണ് ആക്രമണമമുണ്ടായതെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വിവരം. സൈന്യം തിരിച്ചടി നല്‍കിയെങ്കിലും ഭീകരര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും വിവരമുണ്ട്. വീട്ടിനുള്ളിലുണ്ടായിരുന്ന ജന ബീഗമാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.

NO COMMENTS

LEAVE A REPLY