ജസ്റ്റിസ് ജെ എസ് ഖെഹര്‍ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

206

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജെ എസ് ഖെഹര്‍ ചുമതലയേല്‍ക്കും. ജനുവരി നാലിന് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തലവനായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അദ്ദേഹത്തെ നിയമിക്കും.സുപ്രീം കോടതിയുടെ 44 -ാം ചീഫ് ജസ്റ്റീസായാണ് ഖെഹര്‍ ചുമതലയേല്‍ക്കുന്നത്. 2017 ഓഗസ്റ്റ് വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. സിഖ് സമുദായത്തില്‍നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റീസ് എന്ന ബഹുമതിയും ഇതോടെ അദ്ദേഹത്തിന് സ്വന്തമാകും. ഖെഹറിനെ അടുത്ത ചീഫ് ജസ്റ്റീസായി നിര്‍ദേശിച്ച്‌ നിലവിലെ ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന് എഴുതി.

NO COMMENTS

LEAVE A REPLY