രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ സൈനികന്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

177

ജയ്പൂര്‍ : രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ സൈനികന്‍ മരിച്ചനിലയിൽ. കര്‍ണാടക സ്വദേശിയായ ഹവില്‍ദാര്‍ എറപ്പാ ഹുര്‍ളി (37) യെയാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യൻ ആർമിയിലെ ജയ് പഠാൻ ലൈനിലായിരുന്നു ഹുർളി ജോലി ചെയ്തിരുന്നത് മൃതശരീരം മിലിറ്ററി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ വീട്ടുകാരെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.
അതേസമയം മരണ കാരണം വ്യക്തമല്ലെന്ന് അർവാലി വിഹാർ പോലീസ് പറഞ്ഞു. സി ആർ പി സി 174 വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.