മുഖ്യമന്ത്രി വാദിക്കുന്നത് മാനേജ്മെന്റുകള്‍ക്കു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

163

തിരുവനന്തപുരം• മുഖ്യമന്ത്രി വാദിക്കുന്നത് മാനേജ്മെന്റുകള്‍ക്കു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫീസ് വര്‍ധിപ്പിച്ചതോടെ മാനേജ്മെന്റുകളുടെ അസ്വസ്ഥത മാറി. ഇപ്പോള്‍ അസ്വസ്ഥതയും പരാതിയും പാവപ്പെട്ട കുട്ടികള്‍ക്കു മാത്രമാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് നോക്കിയിരിക്കാനാകില്ല. സ്വാശ്രയ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് തോന്നുന്നത് പറയാനുള്ള വേദിയല്ല നിയമസഭയെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത് വിഎസ് അനുകൂല പോസ്റ്ററിന്റെ ഈര്‍ഷ്യയിലാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.http://www.netmalayalam.com/shaiju/