സെന്‍സെക്സില്‍ 94 പോയന്റ് നേട്ടത്തോടെ തുടക്കം

176

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 94 പോയന്റ് നേട്ടത്തില്‍ 28926ലും നിഫ്റ്റി 29 പോയന്റ് ഉയര്‍ന്ന് 8926ലുമെത്തി. ബിഎസ്‌ഇയിലെ 662 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 177 ഓഹരികള്‍ നഷ്ടത്തിലുമാണ്. കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY