മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വി.എം.രാധാകൃഷ്ണന്‍ കീഴടങ്ങി

191

പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വ്യവസായി വി.എം.രാധാകൃഷ്ണന്‍ കീഴടങ്ങി. പാലക്കാട് വിജിലന്‍സ് സംഘത്തിന് മുമ്ബാകെയാണ് കീഴടങ്ങിയത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വി.എം രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങല്‍. മുന്‍കൂര്‍ ജാമ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഫ്ലൈ ആഷ് അഴിമതി കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ഉത്തരവായത്. ഫ്ലൈ ആഷ് ഇറക്കുമതി ചെയ്യുന്നതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ ഓഫീസറെ അടക്കം അറസ്റ്റ് ചെയ്തിരുന്നു. ഏഴ് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മലബാര്‍ സിമന്റ്സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹനസനമാണെന്ന് ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാധാകൃഷ്ണന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓച്ഛാനിച്ച്‌ നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും കേസ് സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും ആരോപണ വിധേയനായ വ്യവസായി രാധാകൃഷ്ണന്‍ നിയമത്തിന് അതീതനാണോയെന്നും കോടതി ചോദിച്ചിരുന്നു.

NO COMMENTS

LEAVE A REPLY