ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

191

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 52.51 പോയന്റ് താഴ്ന്ന് 27235.66ലും നിഫ്റ്റി 14.80 പോയന്റ് നഷ്ടത്തില്‍ 8398ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1377 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1342 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും റിലയന്‍സ്, കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ്, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്സി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്

NO COMMENTS

LEAVE A REPLY