പാലാ ഉപതിരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടാൻ തീരുമാനം – ജോസഫ്-ജോസ് കെ മാണി ഗ്രൂപ്പ്

152

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടാൻ ജോസഫ്-ജോസ് കെ മാണി ഗ്രൂപ്പിന്റെ തീരുമാനം. ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നേരിടണമെന്ന് കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസിന്റെ ഇരു വിഭാഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിലെ മുതിർ‌ന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് കേരള കോൺഗ്രസിന്റെ ഇരു വിഭാഗങ്ങളെയും പ്രത്യേകമായി കണ്ടത്.

എന്നാൽ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് നേതാക്കൾ കടന്നില്ലെന്നാണ് റിപ്പോർട്ട്. പിജെ ജോസഫ്, ജോയ് എബ്രഹാം, മോൻസ് ജോലസ് എന്നിവരും മറുഭാഗത്ത് ജോസ് കെ മാണിയും റോഷി അഗസ്റ്റിനുമാണ് ചർച്ചിൽ പങ്കെടുത്തത്. ഉപതിരഞ്ഞെടപ്പുമായി ബന്ധപ്പെട്ട് മറ്റ് കക്ഷികളുമായി ചർച്ച നടത്തിയതിനു ശേഷമാണ് കേരള കോൺഗ്രസ് നേതാക്കളെ ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ കണ്ടത്.

പാലായിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കുമെന്നാണ് എലലാ ഘടകകക്ഷികളുടെയും വിലയിരുത്തൽ. തിരഞ്ഞെടുപപ് മേൽനോട്ടത്തിനായി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ അധ്യക്ഷനായ ഒമ്പതംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. വിഡി സതീശൻ, വികെ ഇബ്രാഹിം കുഞ്ഞ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഷിബി ബേബി ജോൺ, ജോണി നെല്ലൂർ, ലിപി ജോൺ, ജി ദേവരാജൻ, ജോൺ ജോൺ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

കെ എം മാണിയുടെ സീറ്റ് നിലനിർത്തുക എന്നത് യുഡിഎഫിന് അഭിമാന പോരാട്ടമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളം മുഴുവൻ അലയടിച്ചത് യുഡിഎഫ് തരംഗമായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ വെല്ലുവിളി എന്ന ഗൗരവത്തോടെയാണ് പാലാ ഉപതിരഞ്ഞെടുപ്പിനെ യുഡിഎഫ് നോക്കി കാണുന്നത്. കേരളകോൺഗ്രസിന്റെ അധികാര തർക്കമെല്ലാം തൽക്കാലം മാറ്റി നിർത്തി യുഡിഎഫിന്റെ ഐക്യത്തിനും വിജയത്തിനും വേണ്ടി യോജിച്ച് പ്രവർത്തിക്കണമെന്നാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ കേരളകോൺഗ്രസിന് ഇരുവിഭാഗങ്ങളോടും നിർദേശിച്ചത്. ഈ നിർദശങ്ങൾ‌ ഇരു വിഭാഗങ്ങളും കൈയ്യടിച്ച് പാസാക്കുകയായിരുന്നു.

ചെയർമാനെന്ന നിലിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള അവകാശം തനിക്കാണെന്നാണ് പിജെ ജോസഫ് പറഞ്ഞത്. എന്നാൽ യഥാർത്ഥ കേരള കോൺഗ്രസ്(എം) ഏതെന്ന തർക്കം നിൽക്കുന്നതുകൊണ്ടു തന്നെ എടുത്ത് ചാടി ഒന്നും തീരുമാനിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി. അതേസമയം കേരള കോൺഗ്രസ്‌ പിജെ ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ, കട്ടപ്പന, കോട്ടയം കോടതികളിൽ നിലനിൽക്കുന്നകേസുകളുടെ വിധി ചൊവ്വാഴ്ച പുറത്ത് വരും. ചെയർമാൻ സ്ഥാനം സംബന്ധിച്ചാണ് കേസ് നിലനിൽക്കുന്നത്. വരാനിരിക്കുന്ന കോടതി വിധിയെ ആശ്രയിച്ചിരിക്കും ഇനിയുള്ള ഇരു വിഭാഗങ്ങളുടെയും പ്രവർകത്തനം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ബുധനാഴ്ചയാണ് പാലാ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നത്. കേരള കോൺഗ്രസിന്റെ (എം) സിറ്റിങ് സീറ്റായ പാലാ നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിൽ മേൽക്കൈ നേടാനും പാർട്ടിക്കുള്ളിലെ പോരിൽ തന്റെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിക്കാനുമണ് വർക്കിങ് ചെയർമാൻ പിജെ ജോസഫിന്റെ നീക്കം. ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് ഇടുക്കി മുൻസിഫ് കോടതി തടഞ്ഞിരുന്നു. ഇത് പിജെ ജോസഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

സ്റ്റിയറിങ് കമ്മിറ്റിയിൽനിന്ന്, ജോസ് കെ മാണിയെ അനുകൂലിക്കുന്ന 27 പേരെ സസ്പെൻഡു ചെയ്ത ജോസഫിന്റെ നടപടിക്കെതിരെ ജോസ് കെ മാണി വിഭാഗം നൽകിയ കേസിലും ചൊവ്വാഴ്ചയാണ് വിധി വരുന്നത്. 2 കേസുകളിലും വിധി അനൂകൂലമായാൽ, സ്ഥാനാർഥിക്ക് ചിഹ്നം അനുവദിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ വാക്ക് ജോസഫിന്റേതാകും. കേസുകളിൽ വിധി പ്രതികൂലമായാൽ ജോസഫിനെ പിണക്കാതിരിക്കാനും അനുനയിപ്പിച്ചു നിർത്താനുമുള്ള ശ്രമങ്ങളാകും ജോസ് കെ മാമണി വിഭാഗം നടത്തുകയെന്നാണ് സൂചന.

NO COMMENTS