ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ നിര്‍ണായക വിധി ഇന്ന്

47

ലക്‌നൗ പ്രത്യേക സിബിഐ കോടതിയാണ് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ നിര്‍ണായക വിധി ഇന്ന് പറയുന്ന ത്.ബാബറി മസ്ജിദ് തകര്‍ത്ത് 27 വര്‍ഷം, ഒന്‍പത് മാസം, 24 ദിവസം. വിധി പറയാന്‍ സുപ്രിംകോടതി അനുവദിച്ച അവസാന തീയതിയും കൂടിയാണ് ഇന്ന്. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കു മ്പോള്‍ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിര്‍ന്ന നേതാക്കള്‍ അടക്കമാണ് പ്രതിപ്പട്ടികയില്‍. കുറ്റപത്ര ത്തില്‍ ആകെ 49 പ്രതികള്‍.

17 പേര്‍ മരിച്ചു. വിചാരണ നേരിട്ടത് ബാക്കി 32 പ്രതികള്‍. മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ എല്‍.കെ.അഡ്വാനി, മുന്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി, മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും, രാജസ്ഥാന്‍ ഗവര്‍ണറുമായിരുന്ന കല്യാണ്‍ സിംഗ്, ബജ്‌റംഗദള്‍ സ്ഥാപക പ്രസിഡന്റും വി.എച്ച്‌.പി നേതാവുമായ വിനയ് കത്യാര്‍ തുടങ്ങിയവരാണ് വിചാരണ നേരിട്ട പ്രമുഖര്‍.
സുപ്രിംകോടതി നിര്‍ദേശപ്രകാരം ഗൂഢാലോചനക്കുറ്റവും, ബാബറി മസ്ജിദ് തകര്‍ത്തതും ഒരുമച്ചാക്കിയാണ് വിചാരണ നടത്തിയത്. പ്രതികള്‍ നേരിട്ട് ഹാജരായില്ലെങ്കിലും കോടതിക്ക് വിധി പറയേണ്ടി വരുമെന്നാണ് അഡ്വാനി അടക്കം 25 പ്രതികളുടെ അഭിഭാഷകന്‍ കെ.കെ. മിശ്ര പറയുന്നത് . കേസിലെ വിധി പറയാന്‍ മാത്രം വിരമിക്കല്‍ തീയതി നീട്ടിയ പ്രത്യേക കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് വിധിക്ക് പിന്നാലെ വിരമിക്കും.

എല്‍.കെ. അഡ്വാനി കോടതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ അടക്കം 32 പ്രതികളും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഉമാഭാരതിയും കല്യാണ്‍സിംഗും കൊവിഡ് ബാധിച്ച്‌ ചികിത്സയിലാണ്.

NO COMMENTS