ഇന്ന് സെപ്റ്റംബർ 29 – ലോക ഹൃദയദിനം – ഓരോരുത്തരും ഹൃദയാരോഗ്യം കാത്തു സുക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. സയ്യിദ് ഹാമിദ് ഷുഹൈബ് കുമ്പോൽ വിശദീകരിക്കുന്നു.

224

കാസറഗോഡ് : ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളിൽ 68 ശതമാനവും ഇന്ത്യയിൽ നടക്കുന്ന മരണങ്ങളിൽ 60 ശത മാനവും ജീവിത ശൈലി രോഗങ്ങൾ മൂലമാണെന്നും ലോകത്ത്‌ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളി ലൊന്നാണ്‌ ഇന്ത്യയെന്നും 2020 സെപ്റ്റംബർ 29 – ലോക ഹൃദയ ദിനത്തിൽ ഓരോരുത്തരും ഹൃദയാരോഗ്യം കാത്തു സുക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്നും ഡോക്ടർ സയ്യിദ് ഹാമിദ് ഷുഹൈബ് കുമ്പോൽ അഭിപ്രായപ്പെടുന്നു.

ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക്‌ ഹൃദയാഘാതമുണ്ടാകാൻ മൂന്നിരട്ടിയാണ് സാധ്യത.‌1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്‌. മറ്റു സംസ്ഥാനങ്ങളിൽ ഹൃദ്രോഗ നിരക്ക്കുറവാണ്‌.

ഡോക്ടറുടെ നിർദ്ദേശം കർശനമായി പാലിക്കുക

ഡോക്ടറുടെ നിർദ്ദേശം തീർച്ചയായും തേടേണ്ട ചില സാഹചര്യങ്ങളുണ്ട്‌. ആയാസപ്പെടുമ്പോൾ നെഞ്ചുവേദന ഉണ്ടാകുന്നവർ, ഹൃദ്രോഗമുണ്ടെന്ന്‌ രോഗനിർണയം ചെയ്യപ്പെട്ടവർ, ബൈപ്പാസ്‌ സർജറി കഴിഞ്ഞവർ, ഇടക്കിടെ തലകറക്കമോ ബോധക്ഷയമോ ഉണ്ടാകുന്നവർ, ശ്വാസം മുട്ടൽ അനുഭവപ്പെടുന്നവർ, ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവുമുള്ളവർ, പ്രായം ചെന്നവർ ഇക്കൂട്ടരെല്ലാം വൈദ്യനിർദ്ദേശ പ്രകാരം മാത്രമേ വ്യായാമത്തിലേർ പ്പെടാവൂ. പുകവലി നിർത്തുക, ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക, മനോസംഘർഷം ലഘൂകരി ക്കുക, മദ്യപാനം വർജ്ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാൻ നമ്മെ സഹായിക്കും.

രക്താതിമർദ്ദം

രക്ത സമ്മർദ്ദം സാധാരണ നിലവിട്ട ഉയരുന്നതിനിടെയാണ് അമിത രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം എന്നു പറയുന്നത്. രക്തസമ്മർദ്ദം 140 / 90 എന്ന പരിധിയിൽ കൂടുന്നതാണ് സമ്മർദ്ദം എന്ന വൈദ്യശാസ്ത്രപരമായി നിർവഹിച്ചിരിക്കുന്നത്.

രക്താതിമർദ്ദം എത്രമാത്രം നിയന്ത്രിക്കാം എന്നത് ഇപ്പോഴുള്ള രക്തസമ്മർദ്ദം സോഡിയം? പൊട്ടാസ്യം നില, പരി സ്ഥിതി മലിനീകരണം പാർശ്വ ഭാവങ്ങളിലെ മാറ്റങ്ങൾ (റെറ്റിന കിഡ്നി ഹൃദയം) എന്നിവയെ ആശ്രയി ച്ചിരിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആവശ്യമായ ജീവിതസാഹചര്യം മാറ്റങ്ങൾ വരുത്തണം.

ശരീരഭാരം കുറയ്ക്കൽ സ്ഥിരമായ എയറോബിക് വ്യായാമം( നടത്തം) സ്ഥിരമായ വ്യായാമത്തിലൂടെ അവയവ ങ്ങളിലേക്ക് ഉള്ള രക്തയോട്ടം സുഗമമാക്കുന്ന കൂടാതെ ഹൃദയത്തിന്റെ ജോലി ഭാരം കുറയ്ക്കുകയും ചെയ്യുന്നു . ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക. ഭക്ഷണത്തിൽ സോഡിയം( ഉപ്പ്) കുറച്ചു മാത്രം ഉപയോഗിക്കുക. 33 ശതമാനം ആളുകളിലും ഈ നിയന്ത്രണം ഫലം കാണുന്നു പല രോഗികളും കറിയുപ്പ് മുഴുവനായും ഉപേക്ഷി ക്കുന്നു.

രക്താതി സമ്മർദ്ദം കുറയ്ക്കാൻ വളരെ സഹായകമാണ് ഈ ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ ഭക്ഷണക്രമം രക്താതിമർദ്ദം തടയാൻ വളരെ സഹായകരമാണെന്ന് ഗവേഷണത്തിൽ സൂചിപ്പിക്കുന്നു ഭക്ഷണത്തിൽ സോഡിയം കുറയ്ക്കുന്നതോടൊപ്പം കൂട്ടുകയും ചെയ്താൽ കൂടുതൽ വേഗത്തിൽ നിയന്ത്രിക്കാനാവും

പൊണ്ണത്തടി

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വർദ്ധിക്കുന്ന അവസ്ഥയെയാണ്‌ പൊണ്ണത്തടി അഥവാ അതിസ്ഥൗല്യം എന്ന് വിളിക്കുന്നത്. രോഗങ്ങൾ വർദ്ധിക്കാനും ആയുർദൈർഘ്യം കുറയാനും പൊണ്ണത്തടി കാരണമാകുന്നു. ബോഡി മാസ് ഇൻഡക്സ് (ബി എം ഐ ) എന്ന അളവുപയോഗിച്ചാണ്‌ ഒരു വ്യക്തി പൊണ്ണത്തടിയനാണോ എന്ന് തീരുമാനിക്കുന്നത്.

ഹൃദ്രോഗങ്ങൾ, ടൈപ് 2 പ്രമേഹം, ഉറങ്ങുമ്പോൾ ശ്വാസതടസ്സം, ചില അർബുദങ്ങൾ, ഓസ്റ്റിയോആർത്രൈറ്റിസ് എന്നിവ വരാനുള്ള സാധ്യത പൊണ്ണത്തടി മൂലം വർദ്ധിക്കുന്നു. ഭക്ഷണത്തിൽ കലോറികളുടെ ആധിക്യം, വ്യായാമക്കുറവ്, ജനിതകകാരണങ്ങൾ എന്നിവ ചേർന്നാണ്‌ മിക്കവരിലും പൊണ്ണത്തടിക്ക് കാരണമാകുന്നത്. ചിലരിലെങ്കിലും ജനിതകകാരണങ്ങൾ, അന്തഃസ്രാവീരോഗങ്ങൾ, മരുന്നുകളുടെ ഉപയോഗം, മനോരോഗം എന്നിവയിലേതെങ്കിലും മാത്രമായും പൊണ്ണത്തടിക്ക് കാരണമാകാറുണ്ട്.

ഭക്ഷണക്രമീകരണവും വ്യായാമവുമാണ്‌ പൊണ്ണത്തടിക്ക് പ്രതിവിധി. ഇവയ്ക്ക് പുറമെയായോ ഇവ ഫലിക്കാതെ വരുമ്പോഴോ കൊഴുപ്പ് വലിച്ചെടുക്കുന്നത് കുറയ്ക്കുന്ന മരുന്നുകളും ഉപയോഗിക്കാം. പൊണ്ണത്തടി ഗുരുതരമാവുക യാണെങ്കിൽ ആമാശയത്തിന്റെയും കുടലി ന്റെയും വ്യാപ്തം കുറയ്ക്കുക വഴി ഭക്ഷണത്തിൽ നിന്ന് പോഷ കങ്ങൾ വലിച്ചെടുക്കുന്നത് കുറക്കാൻ ശസ്ത്രക്രിയ നടത്തുകയോ ഇൻട്രാഗാസ്ട്രിക് ബലൂൺ സ്ഥാപിക്കുകയോ ചെയ്യുന്നു. ലോകത്ത് ഒഴിവാക്കാനാകുന്ന മരണങ്ങളിൽ വലിയൊരു പങ്കും പൊണ്ണത്തടി മൂലമുണ്ടാകുന്നതാണ്. മുതിർന്നവരിലും കുട്ടികളിലും പൊണ്ണത്തടി വർദ്ധിച്ചുവരുന്നു.

എല്ലാ ദിവസവും വ്യായാമം

പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നമ്മള്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത്. എല്ലാ ദിവ സവും ഒരേ സമയത്ത് ഒരേ അളവില്‍ വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. വര്‍ക്കൗട്ട് ചെയ്യുന്നത് ആസ്വദിക്കാവുന്ന തരത്തില്‍ ആയിരിക്കണം. വ്യായാമം ശരീരത്തെ അസുഖങ്ങളില്‍ നിന്ന് കാത്തു സൂക്ഷിക്കുന്നു തുറസ്സായതും വായു സഞ്ചാരമുള്ളതുമായ സ്ഥലത്ത് വേണം വ്യായാമം ചെയ്യാന്‍. ടെറസ്, ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ വ്യായാമം ചെയ്യുന്നത് കൂടുതല്‍ ഉന്മേഷം കിട്ടാന്‍ സഹായിക്കും.

വീട്ടി നുള്ളിലാണ് വര്‍ക്കൗട്ട് ചെയ്യുന്നതെങ്കില്‍ ജനലുകള്‍ തുറന്നിടുക. ഭക്ഷണമൊന്നും കഴിക്കാതെ വര്‍ക്കൗട്ട് ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കുമെന്ന ധാരണ തെറ്റാണ്.ലഘുവായ ഭക്ഷണം കഴിച്ച്‌ അല്‍പസമയം വിശ്രമിച്ച ശേഷം വര്‍ക്കൗട്ട് തുടങ്ങുക. വര്‍ക്കൗട്ടിനിടയില്‍ നിന്നായി ശ്വാസമെടുക്കുക. ഇടവേളകളില്‍ ശ്വാസം ഉള്ളിലേക്കെടുത്ത് അല്‍പസമയം കഴിഞ്ഞ ശേഷം പതുക്കെ റിലീസ് ചെയ്യുക. വര്‍ക്കൗട്ട് തുടങ്ങുമ്പോൾ വെള്ളം കൂടെ കരുതുക. ദാഹം തോന്നുന്നതിനു മുമ്പ് തന്നെ കുറച്ചായി വെള്ളം കുടിക്കാം. വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ട് ശരീരത്തിന് തിരികെ നല്‍കുക.

അലസമായ ജീവിതം നയിക്കുന്നതും ശാരീരിക അധ്വാനം ഇല്ലാതെ നിസ്സാര ആവശ്യങ്ങൾക്ക് പോലും യന്ത്ര സാമ ഗ്രികൾ ഉപയോഗിക്കുന്നതും ദീർഘനേരം ടിവി കമ്പ്യൂട്ടർ മൊബൈൽ ഉപയോഗിക്കുന്നതും ഒഴിവാക്കുക

മാനസിക സമ്മർദ്ദങ്ങൾ

രോഗസാധ്യതയുള്ള വ്യക്തികള്‍ക്കുണ്ടാകുന്ന കടുത്ത മാനസിക സംഘര്‍ഷങ്ങളും രോഗം പ്രത്യക്ഷപ്പെടാന്‍ ഇട യാക്കും. ഇന്ന് കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മാനസിക സമ്മർദ്ദങ്ങൾ. അമിതമായ മാനസിക സമ്മർദ്ദം പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നു. 100 പേരില്‍ ഒരാള്‍ക്ക് വീതം ഏറിയോ കുറഞ്ഞോ ഈ രോഗം കണ്ടുവരുന്നുണ്ടെന്നാണ് കണക്ക്. സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്ത പ്പെടേണ്ടവരല്ല ചേര്‍ത്തുവെക്കേണ്ടവരാണ് മാനസിക വെല്ലുവിളി നേരിടുന്നവര്‍, ആധുനിക സമൂഹം അതു സമ്മതിച്ചു തരില്ലെ ങ്കിലും. അകറ്റി നിര്‍ത്തലും ഒറ്റപ്പെടലും കൂടുതല്‍ അവരെ രോഗത്തിന്റെ കാഠിന്യത്തേലക്കായിരിക്കും കൊണ്ടുപോവുക.

മനുഷ്യൻ ഒരു സാമൂഹിക ജീവി ആണ്. നാം ജീവിക്കുന്ന ചുറ്റുപാടുകൾ നമ്മുടെ മനസ്സിനെയും ശരീരത്തെയും ബാധി ക്കുന്നു. ആ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു ജീവിക്കുക. അതോടൊപ്പം നമ്മുടെ മനസ്സിലെ വിചാരങ്ങളെയും വികാരങ്ങളെയും നമുക്ക് ദോഷകരമായി ബാധിക്കാത്ത രീതിയിൽ നിയന്ത്രിക്കാൻ കഴിയുന്നവർക്ക് മാനസികാരോഗ്യം ഉണ്ട് എന്ന് പറയാം.

ഹൃദയാരോഗ്യ സംരക്ഷണം

കിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന സ്വഭാവം മാറ്റുക . വായ്ക്ക് രുചിയുണ്ടെന്ന്‌ തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട്‌ മാറ്റേണ്ടിയിരിക്കുന്നു. പതിവായി വ്യായാമം – ആരോഗ്യത്തിന്‌ ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വർജ്ജിക്കുക – ശരിയായ ആഹാര രീതിയും ജീവിത ശൈലിയുംസ്വീകരിക്കുക – മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നീ ഘടകങ്ങൾ നിശ്ചിത അനുപാതത്തിൽ അടങ്ങുന്ന സമീകൃത ആഹാരമാണ് നാം കഴിക്കേണ്ടത്‌. ഈ അനുപാതത്തിന്റെ അളവു തെറ്റിയാൽ നമ്മുടെ ശരീരത്തിനതൊരു ഭീഷണിയാകും. ആവശ്യത്തിലധികം ആഹരിക്കുമ്പോൾ ദുർമ്മേദസ്സും കുടവയറും അനുബന്ധരോഗങ്ങളും ഉണ്ടാകുന്നു.

2020 സെപ്റ്റംബർ 29 – ലോക ഹൃദയ ദിനത്തിൽ ഓരോരുത്തരും ഹൃദയാരോഗ്യം കാത്തു സുക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന് കാസറഗോഡ് ഡോക്ടർ സയ്യിദ് ഹാമിദ് ഷുഹൈബ് കുമ്പോൽ പറയുന്നു.

NO COMMENTS