ആട് ആന്റണി കുറ്റക്കാരൻ, ശിക്ഷ വെള്ളിയാഴ്ച

179

കൊല്ലം∙മണിയൻ പിള്ളയെ കുത്തിക്കൊന്ന കേസില്‍ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനെന്നു കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷാ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും.
കൊലപാതകം (ഐപിസി 302), കൊലപാതക ശ്രമം (307), തെളിവു നശിപ്പിക്കൽ (201), വ്യാജരേഖ ചമയ്ക്കൽ (468), വ്യാജരേഖ യഥാർഥ രേഖയെന്ന തരത്തിൽ ഉപയോഗിക്കൽ (471), ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പരുക്കേൽപ്പിക്കൽ (333), ഔദ്യോഗിക കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടൽ (224) എന്നീ ഏഴു കുറ്റങ്ങളാണു ആന്റണിക്കെതിരെ ചുമത്തിയിരിക്കുന്നത്.

2012 ജൂൺ 25നു രാത്രി പാരിപ്പള്ളി – മടത്തറ റോഡിൽ പാരിപ്പള്ളി ജവാഹർ ജംക്‌ഷനിൽ വാഹന പരിശോധയ്ക്കിടെയാണു പൊലീസ് ഡ്രൈവർ മണിയൻ പിള്ള കുത്തേറ്റു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എഎസ്ഐ ജോയി ഒരു മാസത്തോളം ചികിൽസയിലായിരുന്നു. സംഭവസ്ഥലത്തുനിന്നു വാനിൽ കടന്ന ആന്റണി 2015 ഒക്ടോബർ 13നു കോയമ്പത്തൂർ–പാലക്കാട് അതിർത്തിയിൽ നിന്നാണു പിടിയിലായത്.

NO COMMENTS

LEAVE A REPLY