സഹോദരിയെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് കൈമാറിയ പ്രതി പിടിയില്‍

168

കൊച്ചി: എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം കുമ്മട്ടിപ്പാടത്തെ ലോഡ്ജില്‍ നിന്നും കഴിഞ്ഞദിവസം പിടികൂടിയ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിലെ മറ്റൊരു പ്രതിയെ ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരപ്രകാരം നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്ത ബോംഗ ഢാക്കൂണ്‍ നഗറില്‍ റിപ്പോണ്‍ മുഹമ്മദിനെ (23)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റിപ്പോണ്‍ മുഹമ്മദ് സ്വന്തം സഹോദരിയെ കൊച്ചിയിലെ സംഘത്തിന് കൈമാറുകയായിരുന്നു. ദിവസം വന്‍തുക പ്രതിഫലം പറ്റിയായിരുന്നു കൈമാറ്റം.നേരത്തെ പിടിയിലായ അജി ജോണ്‍ നാലു വര്‍ഷമായി ബെംഗളുരുവില്‍ താമസിച്ചിരുന്ന റിപ്പോണുമായി ചേര്‍ന്ന് പെണ്‍വാണിഭം നടത്തിയിരുന്നു.ഈ പരിചയത്തിലാണ് സഹോദരിയെ കൈമാറിയത്. കൊച്ചിയിലുള്ള കൂട്ടാളികള്‍ പിടിയിലായതറിഞ്ഞതോടെ കൊല്‍ക്കത്തയിലേക്ക് മുങ്ങാനുള്ള ശ്രമത്തിനിടയിലാണ് മുളവുകാട് എസ്.ഐ. പി.എസ്. സുനുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ആനാതുരുത്തില്‍ ജോണി ജോസഫ് എന്ന അജിജോണ്‍ (42), ലോഡ്ജ് ഉടമകളായ കൊട്ടാരക്കര കിഴക്കേത്തെരുവ് തെങ്ങുവിള റെജി മാത്യു (32), മൈനാഗപ്പിള്ളി കടപ്പലാല്‍ മനീഷ് ലാല്‍ (27) എന്നിവരും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സംഘത്തിന്റെ കൈയ്യില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

NO COMMENTS

LEAVE A REPLY