ഷീന ബോറ വധക്കേസ് : ഇന്ദ്രാണിക്കും പീറ്റര്‍ മുഖര്‍ജിക്കുമെതിരെ കൊലക്കുറ്റം

236

ദില്ലി: ഷീന ബോറ വധക്കേസില്‍ അമ്മ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. തങ്ങള്‍ നിരപരാധികളാണെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ കേസിന്റെ വിചാരണ പ്രത്യേക സിബിഐ കോടതിയില്‍ ആരംഭിക്കും. കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുത്തിയ കുറ്റപത്രം സിബിഐ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇരുപത്തിനാലുകാരിയായ മകളെ അമ്മ ഇന്ദ്രാണി ഭര്‍ത്താവിന്റെയും മുന്‍ ഭര്‍ത്താവിന്റെയും സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം നശിപ്പിച്ചുകളഞ്ഞെന്നാണ് കേസ്. 2012 ല്‍ നടന്ന കൊലപാതകത്തെക്കുറിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പൊലീസിന് വിവരം ലഭിച്ചത്. ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് കേസില്‍ മാപ്പുസാക്ഷിയാണ്.

NO COMMENTS

LEAVE A REPLY