റഷ്യന്‍ ഹെലികോപ്റ്ററായ കമോവ് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന കരാറില്‍ ഈയാഴ്ച ഇന്ത്യ ഒപ്പുവയ്ക്കും

207

ന്യൂഡല്‍ഹി• റഷ്യന്‍ ഹെലികോപ്റ്ററായ കമോവ് (കെഎ-226ടി) 200 എണ്ണം ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാന്‍ 100 കോടി ഡോളറിന്റെ (ഏകദേശം 6600കോടി രൂപ) കരാറില്‍ ഈയാഴ്ച ഇന്ത്യ ഒപ്പുവയ്ക്കും. പഴക്കം ചെന്ന ചീറ്റ, ചേതക് കോപ്റ്ററുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണു നടപടി.ഗോവയില്‍ ഇന്നുമുതല്‍ 16 വരെ നീളുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാവും കരാറില്‍ ഒപ്പുവയ്ക്കുകയെന്ന് കോപ്റ്ററിന്റെ നിര്‍മാതാക്കളായ റോസ്റ്റക് സ്റ്റേറ്റ് കോര്‍പറേഷന്‍ അറിയിച്ചു. പ്രാഥമിക കരാര്‍ കഴിഞ്ഞ ഡിസംബറില്‍ തന്നെ റോസ്റ്റക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവച്ചിരുന്നു. എഴുനൂറോളം ഹൈടെക് വ്യവസായ സംരംഭങ്ങളാണ് റോസ്റ്റക് കോര്‍പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സൈനിക-സൈനികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ് കമോവ് ഹെലികോപ്റ്ററുകള്‍.

NO COMMENTS

LEAVE A REPLY