500 രൂപയുടെ അച്ചടി തീര്‍ക്കാന്‍ എല്ലാ നോട്ടുകളുടേയും അച്ചടി നിര്‍ത്തി വച്ചു

183

മൈസൂരു: നോട്ട് അസാധുവാക്കിയതിനു ശേഷം ചില്ലറയ്ക്ക് രാജ്യത്ത് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ 500 രൂപയുടെ നോട്ട് ഇറക്കുന്നത് വേഗത്തിലാക്കാന്‍ ആര്‍ബിഐ തീരുമാനം. രാജ്യത്ത് അത്യാവശ്യമായി പണം രാജ്യത്ത് ഇറക്കേണ്ടതിനാല്‍ റിസര്‍വ് ബാങ്കിന്‍റെ മൈസൂരുവിലെ പ്രസില്‍ മറ്റെല്ലാ നോട്ടുകളുടെയും അച്ചടി നിര്‍ത്തിവച്ചു. പുതിയ 500 രൂപ നോട്ടിന്‍റെ അച്ചടി ദ്രുതഗതിയിലാക്കാനായാണ് ആര്‍ബിഐ മറ്റ് നോട്ടുകളുടെ അച്ചടി നിര്‍ത്തി വെച്ചിരിക്കുന്നത്. ആറു മാസമായി ഇവിടെ പുതിയ 2000 രൂപ നോട്ടുകളാണ് അച്ചടിച്ചു വന്നത്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടു ബാങ്കുകളിലും എടിഎമ്മുകളിലും മറ്റും 500 രൂപയ്ക്കു ക്ഷാമം രൂക്ഷമായതോടെയാണു രണ്ടു ദിവസം മുന്‍പ് ഇതിന്റെ അച്ചടി തുടങ്ങിയത്.

NO COMMENTS

LEAVE A REPLY