തലമുറമാറ്റം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യു : രമേശ് ചെന്നിത്തല

165

ദുബായ് : തലമുറമാറ്റം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യു. മെറിറ്റും പ്രായവും പുതുമുഖങ്ങള്‍ എന്ന പരിഗണനയും മാനദണ്ഡമാക്കിയാണ് എ.ഐ.സി.സി ഇത്തവണ ഡിസിസി പ്രസിഡന്റുമാരെ തിരഞ്ഞെടുത്തിട്ടുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുബായ് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെന്നിത്തല കുറ്റപ്പെടുത്തി. നോട്ട് വിഷയത്തില്‍ നിന്നും മോദി ഒളിച്ചോടുകയാണെന്നും ഗൃഹപാഠം ചെയ്യാതെ നോട്ട് പിന്‍വലിച്ചതിലൂടെ കള്ളപ്പണം തടയാനുള്ള മോദിയുടെ ശ്രമം പാളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍.ആര്‍.ഐ കമീഷന്റെ പ്രവര്‍ത്തനവും നോര്‍ക്കയും കേരളത്തില്‍ മരവിച്ച അവസ്ഥയിലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY