പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം : രമേശ് ചെന്നിത്തല

217

തിരുവനന്തപുരം : പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊതുക് നിവാരണത്തെപ്പറ്റി പഠിക്കാന്‍ കേന്ദ്രസംഘമെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡെങ്കിപ്പനി ബാധിച്ച്‌ സംസ്ഥാനത്ത് ഇന്നും ഒരാള്‍ മരിച്ചു. കോഴിക്കോട് പുന്നശ്ശേരി സ്വദേശി ഗോവിന്ദന്‍ കുട്ടിയാണ് മരിച്ചത്. പനിബാധിച്ച്‌ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഗോവിന്ദന്‍കുട്ടി. ഇദ്ദേഹത്തിന്റെ ഭാര്യയും ഡെങ്കിബാധിച്ച്‌ ചികിത്സയിലാണ്.