ഇ.പി ജയരാജന്‍ രാജിവെച്ചത് നല്ല കാര്യമാണെന്ന് വി.എസ് അച്യുതാനന്ദന്‍

165

തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവെച്ചത് നല്ല കാര്യമാണെന്ന് ഭരണപരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.യു.ഡി.എഫ് മന്ത്രിസഭയില്‍ മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങളുണ്ടായപ്പോഴെല്ലാം തീരുമാനങ്ങളും, പ്രക്ഷോഭങ്ങളുമായി തുടര്‍ന്ന് പോവുകയായിരുന്നു. എന്നാല്‍ ജയരാജന്റെ രാജി അന്തസ്സോടെയുള്ളതാണെന്നും വി.എസ് പറഞ്ഞു. തിരുവനന്തപുരത്ത് ഭരണപരിഷ്കരണ കമ്മിഷന്റെ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.എസ്

NO COMMENTS

LEAVE A REPLY