ഗോരക്ഷയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

223

അഹമ്മദാബാദ്: ഗോരക്ഷയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമം ഒന്നിനും പരിഹാരമല്ല. ഇന്ത്യ അഹിംസയുടെ നാടാണ്. ഇന്ത്യ മഹാത്മാഗാന്ധിയുടെ നാടാണ്. എന്തുകൊണ്ടാണ് നമ്മള്‍ ഇത് മറക്കുന്നതെന്നും മോദി ചോദിച്ചു. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മോദി പറഞ്ഞു. ുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നിരവധി പേരാണ് കൊല്ലപ്പെട്ടത്. അടുത്തിടെ ജുനൈദ് എന്ന 19 കാരനെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.

NO COMMENTS