നോട്ട് പിന്‍വലിക്കലിനെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല ; കുമ്മനം രാജശേഖരന്‍

183

കോട്ടയം: സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ചുളളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ മെച്ചപ്പെത്താന്‍ ഈ ബജറ്റ് സഹായിക്കില്ലെന്നും കുമ്മനം രാജശേഖരന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറച്ച് ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാട്ടില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ ക്രിയാത്മക
നിര്‍ദ്ദേശങ്ങള്‍ ഒന്നും ബജറ്റില്‍ ഇല്ല.യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. വിവരങ്ങള്‍ ചോര്‍ന്നതിലൂടെ ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തോമസ് ഐസക് രാജിവയ്ക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. നോട്ട് പിന്‍വലിക്കലിനെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. പല ക്ഷേമപദ്ധതികളും നടപ്പിലാക്കുന്നത് കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. എന്നാല്‍ കേന്ദ്ര വിഹിതം എത്രയെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ബജറ്റിലെ വാഗ്ദാനങ്ങളെ എങ്ങനെ വിശ്വസിക്കാനുമെന്നും ധനകാര്യവകുപ്പിന്റെ പോലും പ്രസക്തി നഷ്ടപ്പെടുന്ന ബജറ്റാണിതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY