മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിങ്ങിനുനേരെ വധശ്രമം

228
    ഇംഫാല്‍• മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ് വധശ്രമത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഉഖ്രൂല്‍ ജില്ലാ ആസ്ഥാനത്തിന് സമീപം ഇബോബി സിങ് സഞ്ചരിച്ച ഹെലികോപ്റ്ററിനുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് മണിപ്പൂര്‍ റൈഫിള്‍സ് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം ഉഖ്രൂലില്‍ എത്തിയ മുഖ്യമന്ത്രി, ഹെലികോപ്റ്ററില്‍ നിന്നിറങ്ങാന്‍ ഒരുങ്ങുമ്ബോഴായിരുന്നു ആക്രമണം. ഇന്നു രാവിലെ 10.30ഓടെയാണ് സംഭവം. മണിപ്പൂര്‍ ഉപമുഖ്യമന്ത്രി ഗയ്ക്കങ്ങാമും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഉഖ്രൂലില്‍ ആശുപത്രി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. വെടിവയ്പുണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും ഇംഫാലിന് തന്നെ മടങ്ങി. ഇബോബി സിങ്ങിന് നേരെ വധശ്രമം ഉണ്ടാകുന്നത് ഇതാദ്യമല്ല. അതിനിടെ, മുഖ്യമന്ത്രിക്കുനേരെ ആക്രമണം നടത്തിയ തീവ്രവാദികളെ പിടികൂടാനെന്ന പേരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നഗരത്തില്‍ അഴിഞ്ഞാട്ടം നടത്തിയെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ രണ്ട് പൊലീസ് വാഹനങ്ങള്‍ കത്തിച്ചു.

NO COMMENTS

LEAVE A REPLY