ജൂണ്‍ 30 അര്‍ധ രാത്രി മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരും : അരുണ്‍ ജെയ്റ്റ്ലി

269

ന്യൂ ഡല്‍ഹി : ജൂണ്‍ 30 അര്‍ധ രാത്രി മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇതിന്‍റെ പ്രഖ്യാപനം 30ന്​ അര്‍ധരാത്രി പാ​ര്‍​ലമെന്റിന്റെ സെന്‍ട്രല്‍ ഹാ​ളി​ല്‍ ന​ട​ക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ജെയ്റ്റ്ലി അറിയിച്ചു. പ്ര​ഖ്യാ​പ​ന​ത്തി​ല്‍ പങ്കെ​ടു​ക്കു​ന്ന സം​സ്​​ഥാ​ന ധ​ന​മ​ന്ത്രി​മാര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കു​ള്ള അ​ത്താ​ഴ​വും അ​ന്ന്​ പാ​ര്‍​ലമെന്റില്‍ ഒരുക്കും. ജിഎസ്ടിയുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച രണ്ട് ഹൃസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.ചടങ്ങില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ പാര്‍ലമെന്റംഗങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും. മുന്‍പ്രധാനമന്ത്രിമാരായ ഡോ മന്‍മോഹന്‍സിംഗ്, എച്ച്‌ ഡി ദേവഗൌഡ എന്നിവരും വേദിയിലുണ്ടാകും.