പാന്‍കാര്‍ഡ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ സമയം അവസാനിച്ചു

195

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശമനുസരിച്ച്‌ വ്യക്തികളുടെ പാന്‍ കാര്‍ഡ് സമര്‍പ്പിക്കാനുള്ള അവസരം ഇന്നത്തോടെ പൂര്‍ത്തിയാകും. ഫെബ്രുവരി 28ന് മുന്പായി എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിംഗ് അക്കൗണ്ടുകള്‍ ഉള്ള എല്ലാവരും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. മാര്‍ച്ച്‌ ഒന്നു മുതല്‍ പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. പാന്‍ നന്പര്‍ ഇല്ലാത്തവര്‍ക്ക് ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം നല്‍കണം. ഇങ്ങനെ ചെയ്യാത്ത പക്ഷം അക്കൗണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY