ടോം ​വ​ട​ക്ക​ന്‍ വ​ലി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വൊ​ന്നും ആ​യി​രു​ന്നി​ല്ല ; രാ​ഹു​ല്‍ ഗാ​ന്ധി.

165

റാ​യ്പു​ര്‍: കോ​ണ്‍​ഗ്ര​സ് വി​ട്ട മു​ന്‍ വ​ക്താ​വ് ടോം ​വ​ട​ക്ക​ന്‍ വ​ലി​യ നേ​താ​വൊ​ന്നും ആ​യി​രു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ഛത്തി​സ്ഗ​ഡി​ലെ റാ​യ്പൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം വ​ട​ക്ക​നെ ത​ള്ളി​പ്പ​റ​ഞ്ഞ​ത്. കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണ​ങ്ങ​ള്‍​ക്ക് രാ​ഹു​ല്‍ ത​യാ​റാ​യി​ല്ല.

നേ​ര​ത്തെ, വ​ട​ക്ക​നെ ത​ള്ളി​പ്പ​റ​ഞ്ഞ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വ​ട​ക്ക​ന്‍ ശ​ല്യ​ക്കാ​ര​നാ​യി​രു​ന്നെ​ന്നും ത​ന്‍റെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് ടോം ​വ​ട​ക്ക​നെ​ക്കൊ​ണ്ട് വ​ലി​യ ശ​ല്യ​മാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. ബൈ​ബി​ളി​ല്‍ പോ​ലും ഇ​ത്ത​രം മ​ന​പ​രി​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ച്‌ പ​റ​ഞ്ഞു കേ​ട്ടി​ട്ടി​ല്ലെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​ട​ക്ക​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് വി​ടു​ന്നു എ​ന്നാ​ണ് രാ​ജി തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് വ​ട​ക്ക​ന്‍ പ​റ​ഞ്ഞ​ത്. ഡ​ല്‍​ഹി​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വ​ട​ക്ക​ന്‍ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ആ​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

NO COMMENTS