കേരള സര്‍ക്കാരിന്‍റെ ഓണാഘോഷം രാഷ്ട്രപതിഭവനില്‍ ഇന്ന് നടക്കും

166

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്‍റെ ഓണാഘോഷം രാഷ്ട്രപതിഭവനില്‍ ഇന്ന് നടക്കും. ഇതാദ്യമായിട്ടാണ് കേരള സര്‍ക്കാര്‍ രാഷ്ട്രപതി ഭവനിലെ കെട്ടിട സമുച്ചയത്തില്‍ ഓണാഘോഷം നടത്തുന്നത്. ഓണത്തിനൊപ്പം സര്‍ക്കാരിന്‍റെ നൂറാം ദിനാഘോഷം കൂടിയാണ് നടത്തുന്നത്. ആഘോഷത്തില്‍ മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും. സദ്യയോടും കലാപാരിപാടികളോടും കൂടിയാണ് ആഘോഷം.വിഭവസമൃദ്ധമായ സദ്യയ്ക്കൊപ്പം കേരളകലാമണ്ഡലത്തിന്‍റെ കഥകളി ഉള്‍പ്പെടെ ഒരു മണിക്കൂര്‍ നീളുന്ന സാംസ്ക്കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. അറുപത്തെട്ട് കലാകാരന്മാരും 11 അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് പരിപാടി നടത്തുക. ഋഗ്വേദ ശ്ളോകം വാദ്യമേളം, മോഹിനിയാട്ടം, കഥകളി, തെയ്യം, മയൂരനൃത്തം, കളരി, കേരളനടനം, തിരുവാതിര, മാര്‍ഗ്ഗം കളി എന്നീ കലാപരിപാടികള്‍ വേദിയിലെത്തും.പിണറായി വിജയനൊപ്പം ജെ മെഴ്സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, കെ.കെ. ശൈലജ, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. ടി. ജലീല്‍ എന്നിവരും ഉന്നതോദ്യോഗസ്ഥരും ആഘോഷത്തില്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ മാധ്യമ വിഭാഗം സെക്രട്ടറി വേണു രാജാമാണിയുമായി കഴിഞ്ഞ തവണത്തെ സന്ദര്‍ശനത്തില്‍ പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് അവസരം കിട്ടിയരിക്കുന്നത്.

NO COMMENTS

LEAVE A REPLY