പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിയറ്റ്നാമില്‍

222

ഹാന • വിയറ്റ്നാമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണം. ഹനോയിലെ ഇന്ത്യന്‍ പൗരന്‍മാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്ന് വിയറ്റ്നാം പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും ചര്‍ച്ച നടത്തും. പ്രതിരോധ വ്യാപാര സുരക്ഷാ മേഖകളില്‍ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടത്തുക.പുതിയ എണ്ണ പര്യവേഷണ പദ്ധതികളും മോദി പ്രഖ്യാപിക്കും. 650 കോടി രൂപയുടെ മുതല്‍ മുടക്ക‍ുള്ള നാലു നിരീക്ഷണ ബോട്ടുകള്‍ വിയറ്റ്നാമിന് കൈമാറാനുള്ള കരാറില്‍ ഇരുരാജ്യവും ഒപ്പുവെയ്ക്കും. 15 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വിയറ്റ്നാം സന്ദര്‍ശിക്കുന്നത്.
ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് മുന്‍പ് വിയറ്റ്നാം ഭരണാധികാരി ഹോചിമിന്റെ ശവകുടീരത്തിലും രക്തസാക്ഷികളുടെയും സ്മാരകങ്ങള്‍ മോദി സന്ദര്‍ശിക്കുകയും പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു.