പയ്യന്നൂരിലേത് രാഷ്ട്രീയ കൊലപാതകമെന്നു ഉറപ്പിച്ചിട്ടില്ല :ഡിജിപി ലോക്നാഥ് ബെഹ്റ

217

കണ്ണൂർ∙ പയ്യന്നൂരിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്നു ഉറപ്പിച്ചിട്ടില്ല. കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. രാഷ്‌ട്രീയ സംഘർഷം ഉണ്ടായ പയ്യന്നൂരിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം പ്രവർത്തകൻ ധൻരാജ്, ബിജെപി പ്രവർത്തകൻ രാമചന്ദ്രൻ എന്നിവരാണ് ഇന്നലെ അർധരാത്രിയോടെ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെ വീട്ടുമുറ്റത്ത് വച്ചാണ് ധനരാജ് കൊല്ലപ്പെട്ടത്. ബൈക്കിൽ വന്നിറങ്ങിയ ധനരാജ് വീട്ടിലേക്കു കയറുന്നതിനിടെ മൂന്നു ബൈക്കുകളിൽ എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. അർധരാത്രിയോടെയാണ് പയ്യന്നൂർ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ സി.കെ രാമചന്ദ്രൻ കുത്തേറ്റു മരിക്കുന്നത്. വീട്ടിൽ വച്ചാണ് രാമചന്ദ്രനു കുത്തേറ്റത്.