അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയാറാക്കുന്നു

701

ആലപ്പുഴ ∙ കൈക്കൂലി വാങ്ങുകയും ക്രമക്കേടു നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ. കടുത്ത അഴിമതിയാരോപണം നേരിടുന്ന വകുപ്പുകളുടെയും അവിടെയുള്ള ഉദ്യോഗസ്ഥരുടെയും മേൽ വിജിലൻസ് വിഭാഗത്തിന്റെ കണ്ണുകൾ കൃത്യമായെത്തണമെന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വിജിലൻസ് ഡിവൈഎസ്പിമാർക്കു നിർദേശം നൽകി.

ഓരോ ജില്ലയിലുംനേരത്തെ ലഭിച്ചിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു പട്ടിക തയാറാക്കുക. പൊതുജനങ്ങൾ നൽകുന്ന പരാതികളെക്കുറിച്ചു വിശദമായി അന്വേഷിക്കുകയും അഴിമതിയും ക്രമക്കേടും തുടച്ചുനീക്കുകയും ചെയ്യുന്നതിനായി വിജിലൻസ് ഓഫിസർമാരിൽനിന്നു നിർദേശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ അന്വേഷണരീതികളിൽ മാറ്റം വരുത്തേണ്ടവയെക്കുറിച്ച് ഉദ്യോഗസ്ഥർക്കു നിർദേശിക്കാം. പകരം അന്വേഷണ സംവിധാനം എങ്ങനെയാകണമെന്നും പറയാം. അഴിമതിക്കാരെന്നു പേരുകേട്ട ഉദ്യോഗസ്ഥരെ സൂക്ഷ്മമായി നിരീക്ഷിക്കും. ഇതുവരെ അഴിമതിക്കേസുകളിൽ പിടിയിലായവരും കേസുകൾ നിലവിലുള്ളവരും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

പിടിക്കപ്പെട്ടിട്ടില്ലാത്ത അഴിമതിക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഓരോ ജില്ലയിലും വിജിലൻസ് ഡയറക്ടർ നേരിട്ടെത്തി വിജിലൻസ് ഉദ്യോഗസ്ഥരിൽനിന്ന് അഭിപ്രായങ്ങൾ തേടുകയും പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്.

NO COMMENTS

LEAVE A REPLY