ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്‍റെ കൊടുങ്കാറ്റുണ്ടാകുമെന്നും നരേന്ദ്രമോദി

225

ലക്നൗ: സമാജ് വാദി പാര്‍ട്ടിയ്ക്കെതിരെ ആഞ്ഞടിച്ചും കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളെ ഉയര്‍ത്തിക്കാട്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്നൗവില്‍ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്‍റെ കൊടുങ്കാറ്റുണ്ടാകുമെന്നും മോദി പറയുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന് ചിന്തിച്ച്‌ ആരും സമയം കളയണ്ടെന്നും മോദി പറയുന്നു. ഉത്തര്‍ പ്രദേശില്‍ വികസനത്തിന്റെ വനവാസം അവസാനിക്കാന്‍ പോവുകയാണെന്നും മോദി വ്യക്തമാക്കി. കള്ളപ്പണക്കാര്‍ക്കു വേണ്ടി ബിഎസ്പിയു എസ്പിയും ഒന്നിക്കുകയാണെന്നും മോദി പറഞ്ഞു. പുതു വര്‍ഷത്തിലെ തന്‍റെ പ്രസംഗത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യയില്‍ അപ്രസക്തരായിക്കൊണ്ടിരിക്കുന്നുവെന്നും മോദി.

NO COMMENTS

LEAVE A REPLY