മുള്ളങ്കി മോഷ്ടിച്ചുവെന്നാരോപിച്ച്‌ ദളിത് യുവാവിനെ വെടിവച്ചു

219

മുസാഫര്‍നഗര്‍: മുള്ളങ്കി മോഷ്ടിച്ചുവെന്നാരോപിച്ച്‌ ദളിത് യുവാവിനെ വെടിവച്ചു. ഇയാളുടെ കുടുംബാംഗങ്ങളെ രൂക്ഷമായി മര്‍ദ്ദിക്കുകയും ചെയ്തു. മുസാഫര്‍നഗറിലാണ് സംഭവം. ഗ്രാമപ്രധാനായ അനില്‍ എന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ക്രൂരമായ പീഡനം നടന്നത്. അനിലിന്‍റെ പാടത്ത് നിന്ന് മുള്ളങ്കി മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു വെടിവയ്പ്പും മര്‍ദ്ദനവും. വെടിയേറ്റ യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമത്തില്‍ സുരക്ഷ ശക്തമാക്കി.

NO COMMENTS

LEAVE A REPLY