യുഎസിലെ ഒളിംപിക്സ് താരം ടൈസന്‍ ഗേയുടെ മകള്‍ ട്രിനിറ്റി വെടിയേറ്റ് മരിച്ചു

232

വാഷിങ്ടന്‍ • ഒളിംപിക്സ് താരവും യുഎസിലെ രണ്ടാമത്തെ വേഗമേറിയ ഓട്ടക്കാരനുമായിരുന്ന ടൈസന്‍ ഗേയുടെ മകള്‍ ട്രിനിറ്റി ഗേ (15) വെടിയേറ്റു മരിച്ചു. ടൈസന്റെ സ്വദേശമായ കെന്റക്കിയിലെ ലെക്സിങ്ടണില്‍ ഭക്ഷണശാലയുടെ പാര്‍ക്കിങ്ങില്‍ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പിലാണു പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ദുരന്തം.ഭക്ഷണശാലയ്ക്കു പുറത്തെ പാര്‍ക്കിങ് സ്ഥലത്തു രണ്ടു വാഹനങ്ങളിലിരുന്നവര്‍ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കഴുത്തില്‍ വെടിയേറ്റ പെണ്‍കുട്ടിയെ സ്വകാര്യ കാറില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെ പൊലീസ് പിടികൂടി.ട്രിനിറ്റിയും മികച്ച അത്ലീറ്റായിരുന്നു.

NO COMMENTS

LEAVE A REPLY