ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട സൗദി അറേബ്യ ഉയര്‍ത്തിയതായി മുഖ്താര്‍ അബ്ബാസ് നഖ്വി

228

ന്യൂഡല്‍ഹി: ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട സൗദി അറേബ്യ ഉയര്‍ത്തിയതായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. 5000 സീറ്റുകളാണ് വര്‍ധിപ്പിച്ചത്. ഇതൊടെ ഇന്ത്യയില്‍ നിന്ന് അടുത്ത വര്‍ഷം ഒരു ലക്ഷത്തി 75025 പേര്‍ക്ക് ഹജ്ജിന് പോകാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നത്. 2016ല്‍ 35000മായി ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചിരുന്നു.

NO COMMENTS