സ്ത്രീ മുന്നേറ്റത്തിനു വഴിതെളിച്ചതു നവോത്ഥാന പ്രസ്ഥാനങ്ങൾ: മന്ത്രി അഹമ്മദ് ദേവർകോവിൽ

16

നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന ആശയങ്ങളുമാണു സ്ത്രീ മുന്നേറ്റത്തിനു വഴി തെളിച്ചതെന്നു പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാന പുരാരേഖാ വകുപ്പ് വനിതാ ജീവനക്കാർക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.

ഭരണഘടന വിഭാവനം ചെയ്യുന്ന സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്ക്കരണം നൽകുന്നതിനും കാര്യക്ഷമത വർദ്ധിപ്പി ക്കുന്നതിനുമാണ് ജീവനക്കാർക്ക് മൂന്നു ദിവസത്തെ പരിശീലനം നൽകിയത്. സംസ്ഥാന പുരാരേഖാ വകുപ്പ് എഡിറ്റോറിയൽ കമ്മിറ്റി ചെയർമാൻ വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു.നന്ദൻകോട് വാർഡ് കൗൺസിലർ റീന കെ എസ്, പുരാരേഖാ വകുപ്പ് ഡയറക്ടർ രജികുമാർ ജെ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

NO COMMENTS