മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുകള്‍ നാല്‍പത് ട്രക്കുകള്‍ കത്തിച്ചു

156

മുംബൈ • മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റുകള്‍ നാല്‍പത് ട്രക്കുകള്‍ കത്തിച്ചു. സുര്‍ജാഗഡ് ഖനനപദ്ധതിയില്‍ നിന്ന് ഇരുമ്പയിര് കൊണ്ടുപോകുന്ന ട്രക്കുകളാണ് തീവച്ചുനശിപ്പിച്ചത്. നക്സല്‍ പ്രശ്നം കാരണം എട്ടുവര്‍ഷത്തോളം മുടങ്ങിക്കിടന്ന ഖനനം കഴിഞ്ഞ ഏപ്രിലിലാണ് പുനഃരാരംഭിച്ചത്. രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള ഇരുമ്പയിര് ലഭിക്കുന്ന സ്ഥലമാണെങ്കിലും ഇപ്പോഴും ഒരേയൊരു കമ്പനി മാത്രമേ ഇവിടെ ഖനനം നടത്തുന്നുള്ളു.

NO COMMENTS

LEAVE A REPLY