പാലക്കാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നിയമനം: ജൂൺ 15 വരെ അപേക്ഷിക്കാം

126

തിരുവനന്തപുരം : പട്ടികജാതി പട്ടികവർഗ വികസന വകുപ്പിനു കീഴിലെ പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (ഐ.ഐ.എം.എസ്) പ്രിൻസിപ്പൽ തസ്തികയിൽ നിയമനത്തിനുളള അപേക്ഷാ തീയതി ജൂൺ 15 വരെ നീട്ടി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ/പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യതയുളള ഡോക്ടർമാർ എന്നിവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽ തസ്തികയിൽനിന്നും വിരമിച്ചതും/പ്രിൻസിപ്പൽ നിയമനത്തിന് നിഷ്‌കർഷിക്കുന്ന യോഗ്യതകളുളളവരുമായ സർവ്വീസിൽ നിന്നും വിരമിച്ച 70 വയസ്സ് പൂർത്തിയാവാത്ത ഡോക്ടർമാരിൽ നിന്ന് കരാർ വ്യവസ്ഥയിലോ, നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ ജോയിന്റ് സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

NO COMMENTS