കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്‍റെ പേരിടും

200

കോഴിക്കോട് • കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരു നല്‍കുന്ന കാര്യത്തില്‍ എന്‍ഡിഎ കേരള ഘടകം യോഗത്തില്‍ ഏകദേശ ധാരണയായി. അമിത് ഷായും തുഷാര്‍ വെള്ളാപ്പള്ളിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണു ധാരണയായതെന്നറിയുന്നു. ബിഡിജെഎസും ബിജെപിയും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകള്‍ക്ക് ഈ വിഷയവും കാരണമായിരുന്നു.