രാജഗോപാലിന്റെ നേമത്തെ ഓഫീസ് ആക്രമിച്ചത് സി പി എം കണ്ണൂര്‍ ലോബി : കുമ്മനം രാജശേഖരന്‍

360

തിരുവനന്തപുരം: നേമത്തെ ഒ രാജഗോപാല്‍ എം എല്‍ എയുടെ ഓഫീസ് ആക്രമിച്ചത് സി പി എം കണ്ണൂര്‍ ലോബിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഗൂഢാലോചനയ്ക്ക് പിന്നില്‍ വി ശിവന്‍കുട്ടിയാണ്. തലസ്ഥാനത്തും അക്രമം അഴിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ട്. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. ഓഫിസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെയും ഓഫീസിന്റെയും ജനല്‍ ചില്ലുകള്‍ തകര്‍ത്തു.
ആക്രമണത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്ന് സംശയിക്കുന്നതായി ഒ രാജഗോപാലും എംഎല്‍എ പറഞ്ഞു.

NO COMMENTS

LEAVE A REPLY